കോന്നി: കെ.യു. ജനീഷ്‌കുമാർ എം.എല്‍.എയുടെ ഇടപെടലിനെ തുടർന്ന് കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സി.സി.ടി.വിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. ടോയ്ലെറ്റുകള് ഉപയോഗയോഗ്യമാക്കുമെന്നും മത്സ്യമാര്‍ക്കറ്റിൽ തന്നെ വിപണനം നടത്തുന്നതിന് ക്രമീകരണം ഒരുക്കുമെന്നും മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പ്രത്യേക യോഗം വിളിക്കുമെന്നും എം.എല്‍.എ അറിയിച്ചു. മന്ത്രി വീണജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യജാഗ്രതാ യോഗം ഓണ്‍ലൈനായി കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. നാരായണപുരം ചന്തയിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടപ്പോൾ മാലിന്യമെല്ലാം സംസ്‌കരിച്ചെന്നായിരുന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചത്. തുടർന്നായിരുന്നു എം.എൽ.എയുടെ ഇടപെടൽ. -------- ഡിജിറ്റല്‍ സേവനവുമായി റാന്നി പെരുനാട് പഞ്ചായത്ത് വടശ്ശേരിക്കര: പഞ്ചായത്തിന്റെ ഡിജിറ്റല്‍വത്കരണ നയത്തിന്റെ ഭാഗമായി സമ്പര്‍ക്കരഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി പെരുനാട് പഞ്ചായത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജനങ്ങള്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വിവിധ സേവനങ്ങള്‍ക്കുള്ള പണം ഇനി അടയ്ക്കാം. ക്യൂ.ആര്‍ കോഡു മുഖേനയുള്ള പേമെന്റ് സൗകര്യവും ലഭിക്കും. റാന്നി പെരുനാട് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. ശ്രീകല, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സി.എസ്. സുകുമാരന്‍, എം.എസ്. ശ്യാം, മോഹിനി വിജയന്‍, പഞ്ചായത്ത് സെക്രട്ടറി ജെ. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.