സമഗ്ര പച്ചക്കറി കൃഷിക്ക് സബ്സിഡി

അടൂർ: പച്ചക്കറി ക്ലസ്റ്റർ പദ്ധതി പ്രകാരം പച്ചക്കറി കൃഷി ചെയ്യാൻ ഏനാദിമംഗലം പഞ്ചായത്തിൽ സെന്റിന് 100 രൂപ സബ്സിഡി നൽകുന്നു. പദ്ധതി പ്രകാരം വാർഡ് എട്ട്​, ഒമ്പത്​, 10, 11, 12 വാർഡുകളിൽ കുന്നിട കേന്ദ്രീകരിച്ച് അഞ്ചുമല ക്ലസ്റ്റർ എന്ന പേരിലും മറ്റ് വാർഡുകൾ കേന്ദ്രീകരിച്ച് ഏനാദിമംഗലം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ എന്ന പേരിൽ ഇളമണ്ണൂരും പ്രവർത്തിക്കുന്നു. രണ്ട് ക്ലസ്റ്ററിലും 12.5 സ്ഥലത്ത് സെന്റിന് 100 രൂപ എന്ന തോതിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡി നൽകാൻ 1.25 ലക്ഷം വീതം അനുവദിച്ചിട്ടുണ്ട്. താൽപര്യമുള്ള കർഷകർ സ്ഥലം ഒരുക്കി കൃഷി ആരംഭിക്കുകയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധനക്കും ശേഷം ക്ലസ്റ്റർ വഴിയോ കൃഷിഭവനിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. സ്ഥലം ഒരുക്കൽ വിത്ത്/ തൈ നടീൽ മേയ് 31 വരെയും സ്ഥല പരിശോധന ജൂൺ 10 വരെയും അപേക്ഷ സമർപ്പിക്കൽ, സബ്സിഡി കർഷകരുടെ അക്കൗണ്ടിൽ നൽകൽ ജൂൺ 30 വരെയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.