അടൂർ: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ ജനവഞ്ചനയുടെ ഒരുവർഷം എന്ന പേരിൽ യു.ഡി.എഫ് . കടമ്പനാട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ യു.ഡി.എഫ് ചെയർമാൻ കെ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. എം.ആർ. ജയപ്രസാദ്, പൊടിമോൻ കെ. മാത്യു, റെജി മാമ്മൻ, ജോസ് തോമസ്, കെ.ജി. ശിവദാസൻ, വിമല മധു, ടി. പ്രസന്നകുമാർ, ഷാബു ജോൺ, ഷീജ മുരളീധരൻ, ബി. ദിലീപ് കുമാർ, ജോൺ സി. ശാമുവേൽ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.