ജില്ലയിൽ നാളെ ഡ്രൈഡേ ആചരിക്കും

പത്തനംതിട്ട: മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെയും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെയും ഭാഗമായി ജില്ലയില്‍ ഞായറാഴ്ച ഡ്രൈഡേ ആചരിക്കും. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്ത്, ബ്ലോക്ക്, മണ്ഡല അടിസ്ഥാനത്തില്‍ മോണിറ്ററിങ്​ നടപ്പാക്കും. പഞ്ചായത്തുതല മോണിറ്ററിങ്​ ശനിയാഴ്ച നടത്തും. ബ്ലോക്ക്​തല മോണിറ്ററിങ്​ ഈമാസം 23, 24 തീയതികളില്‍ നടത്തും. മണ്ഡലതല മോണിറ്ററിങ്​ 25, 26 തീയതികളിലും നടത്തും. ------ കൂണ്‍കൃഷിയില്‍ പരിശീലനം പത്തനംതിട്ട: ജില്ല കൃഷിവിജ്ഞാന കേന്ദ്രം ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 24ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. ​ഫോൺ: 9447801351. ----- പി.എം. കിസാൻ: ഭൂ വിവരങ്ങൾ നൽകണം പത്തനംതിട്ട: പി.എം കിസാന്‍ പദ്ധതി ഗുണഭോക്താക്കളായ കര്‍ഷകര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എ.ഐ.എം.എസ് പോര്‍ട്ടലില്‍ വ്യക്തിഗതമായി ചേര്‍ക്കണം. വസ്തുവിന്‍റെ കരംഅടച്ച രസീത്, ആധാറിന്‍റെ കോപ്പി, മൊബൈല്‍ ഫോണ്‍ എന്നിവയുമായി സമീപ അക്ഷയകേന്ദ്രം / സി.എസ്.സികള്‍ വഴി മേയ് 27നകം വിവരങ്ങള്‍ ചേര്‍ക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യം തുടര്‍ന്നുലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.