പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാതായിട്ട് മൂന്ന് മാസത്തിലേറെ. പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ നൂറിലേറെ രോഗികൾ ഇവിടെ ദിവസവും ഒ.പിയിൽ ചികിത്സതേടി എത്തുന്നുണ്ട്. വൈകീട്ട് നാലുവരെ ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ ഉച്ചക്ക് ഒന്നുവരെ ചികിത്സ നടത്തി മടങ്ങുകയാണ്. ഉച്ചകഴിഞ്ഞ് ഇവിടെ എത്തുന്ന ആരെയും ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ല. മുമ്പ് നാല് ഡോക്ടർമാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണമെന്ന് പലതവണ ഡി.എം.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ ദുരവസ്ഥ. ---- ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.