ക്ഷേത്രപരിസരത്ത്​ കെട്ടിടാവശിഷ്​ടം; പ്രതിഷേധം

കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രപരിസരത്ത് തള്ളിയ​ കെട്ടിടാവശിഷ്ടങ്ങളും ആക്രിസാമഗ്രികളും മാറ്റാത്തതിൽ പ്രതിഷേധം. പടിഞ്ഞാറെനടയിൽ ക്ഷേത്രോപദേശക സമിതി നേതൃത്വത്തിൽ പുനർനിർമിക്കുന്ന ഗോപുരത്തിന്‍റെ സമീപമാണ് വർഷങ്ങളായി ഇവ കൂട്ടിയിരിക്കുന്നത്. 2013ൽ തകർന്ന പഴയ ഗോപുരത്തിന്‍റെയും ഊട്ടുപുരയുടെയും അവശിഷ്ടങ്ങളാണിത്​. ഇഷ്ടികയും ഓടും ഷീറ്റുകളും തടി ഉരുപ്പടികളും കല്ലും എല്ലാം ഇതിലുണ്ട്. ഇത് സൗകര്യപ്രദമായ മറ്റെവിടേക്കെങ്കിലും മാറ്റുകയോ ലേലം ചെയ്ത് കൊടുക്കുകയോ വേണമെന്ന ഭക്തരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ക്ഷേത്രോപദേശക സമിതി ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപന്‍റെ ശ്രദ്ധയിൽകൊണ്ട് വന്നിരുന്നു. അടിയന്തരമായി നീക്കാൻ മരാമത്ത് ഉദ്യോഗസ്ഥർക്ക് പ്രസിഡന്‍റ്​ നിർദേശം നൽകിയിരുന്നു. വലതുഭാഗത്ത് കൂട്ടിയവ അവിടെ നിന്ന് ഗോപുരത്തിന്‍റെ ഇടത്തേക്ക് നീക്കിവെച്ചു. താരതമ്യേന ബലക്കുറവുള്ള പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന മതിൽക്കെട്ടിനോട് ചേർത്താണ് സൂക്ഷിച്ചിരിക്കുന്നത്​. കാറ്റും മഴയും കനക്കുന്ന സാഹചര്യത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതിലിന് ഇത് ക്ഷതമുണ്ടാക്കുമെന്നും ആശങ്കയുണ്ട്. -------------. photo.. ആറന്മുള ക്ഷേത്രത്തിനകത്ത് കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.