blurb നൂറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ പന്തളം: തോരാതെ പെയ്യുന്ന മഴയിൽ പന്തളത്ത് ആശങ്കയായി വെള്ളക്കെട്ട്. വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. മഴ ശക്തിപ്രാപിച്ചാൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലാകും. വെള്ളക്കെട്ട് രൂക്ഷമായി ബാധിക്കുന്ന കടയക്കാട്, ചേരിയക്കൽ, മുടിയൂർകോണം എന്നിവിടങ്ങളിൽ അഞ്ച് വീട് തകർച്ചഭീഷണിയിലാണ്. അച്ചൻകോവിലാറ്റിൽ കഴിഞ്ഞ രണ്ട് ദിവസമായി ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും അപകടാവസ്ഥയിൽ വെള്ളം ഉയർന്നിട്ടില്ല. കിഴക്കൻ മഴയുടെ പെയ്ത്തുവെള്ളം കാര്യമായി ഒഴുകിയെത്തിത്തുടങ്ങിയിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഇല്ലാത്തതാണ് പ്രധാന കാരണം. ഫോട്ടോ: പന്തളം നഗരസഭക്ക് മുന്നിലെ ബൈപാസ് റോഡിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.