കോന്നി: തണ്ണിത്തോടിന്റെ വിരിമാറിലൂടെ ഒഴുകുന്ന കല്ലാറിന്റെ കരകളിൽ മണിമരുത് പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞു. നദിയുടെ ഇരുകരയിലും പിങ്ക് നിറത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന മണിമരുത് പൂവുകളിൽനിന്ന് തേൻനുകരാൻ ചിത്രശലഭങ്ങളും പക്ഷികളും തേനീച്ചകളും എത്തുന്നുണ്ട്. കല്ലാറ്റിലെ വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മണിമരുത് മരത്തിന്റെ ചില്ലകളിലാണ് പൂക്കൾ ഏറെയും വിടർന്നത്. മണിമരുത് ലെഗർസ്ട്രോമിയ റിജിനെ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. ഇന്ത്യ കൂടാതെ ശ്രീലങ്ക, ബർമ, മലയ എന്നിവിടങ്ങളിലാണ് പ്രധാനമായും വളരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പൂക്കുന്ന മണിമരുത് പൂക്കൾ ഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതാണ്. ഈടും ബലവുമുള്ള മണിമരുതി തടി നിർമാണ പ്രവൃത്തികൾക്കും വിറകിനും കരിനിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.