സ്റ്റോപ്പിൽ ബസ് നിർത്താത്തത്​ അപകട ഭീഷണി

മല്ലപ്പള്ളി: സി.എം.എസ് ഹൈസ്കൂൾ ജങ്ഷനിൽ ബസുകൾ സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തുന്നത് അപകട ഭീഷണിയാകുന്നു. തിരക്ക് ഏറെയുള്ളതും രണ്ടു റോഡ്​ ചേരുന്ന സ്ഥലവുമായതിനാൽ അപകട സാധ്യത വർധിക്കാൻ ഇത് കാരണമാകുന്നു. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയും മല്ലപ്പള്ളി - പൂവനക്കടവ്-ചെറുകോൽപുഴ റോഡും ചേരുന്നിടത്തുനിന്ന്​ 30 മീറ്ററിലധികം ദൂരം മാറിയാണ് ബസ് സ്റ്റോപ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്താറില്ല. ചുങ്കപ്പാറ, റാന്നി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും നിർത്തുന്നത് റോഡുകളുടെ സംഗമസ്ഥലത്താണ്. ഒരേസമയം രണ്ട് ബസ്​ നിർത്തിയിട്ടാൽ ഗതാഗതക്കുരുക്കുമാകും. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിന് വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിൽനിന്ന്​ വരുന്ന ബസുകളാണ്​ മറ്റ് വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വിധം നിർത്തുന്നത്​. ഇതുമൂലം കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്​. അപകട സാധ്യത നിലനിൽക്കുന്ന പ്രദേശമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.