മിനിലോറിയിടിച്ച് റോഡ്‌ സേഫ്റ്റി ഗാർഡ് തകർന്നു

തിരുവല്ല: കാവുംഭാഗം അഞ്ചൽക്കുറ്റി - ഐപ്പ് റോഡിൽ ഹിറ്റാച്ചി കയറ്റിവന്ന . ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. 12 ലക്ഷം രൂപയുടെ നഗരസഭ ഫണ്ട് വിനിയോഗിച്ച് ഒരുവർഷം മുമ്പ് തറയോട് പാകിയ റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് തകർച്ചക്കിടയാക്കിയിട്ടുണ്ട്. പല ഭാഗത്തും തറയോടുകൾ ഇളകിമാറിയിരുന്നു. ഇതേ തുടർന്ന് വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ റോഡിന്‍റെ തുടക്കഭാഗത്ത് ഒരുമാസം മുമ്പ് സ്ഥാപിച്ച ഗർഡറാണ് ലോറിതട്ടി തകർന്നത്. ഗർഡറിന്‍റെ അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പ് ലോറി ഉടമ നൽകിയതായി വാർഡ് കൗൺസിലർ മാത്യു ചാക്കോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.