അടൂരിലെ വെള്ളക്കെട്ട്: യോഗം വിളിച്ചു

അടൂർ: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതി‍ൻെറ ഭാഗമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ഓടയും കലുങ്കും നിർമിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ലെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. 18ന് രാവിലെ 10.30ന് അടൂർ ആർ.ഡി.ഒ ഓഫിസിൽ യോഗം നടക്കുമെന്ന് നഗരസഭ ചെയർമാൻ ഡി. സജി പറഞ്ഞു. കലക്ടർ ദിവ്യ എസ്. അയ്യരാണ് യോഗം വിളിച്ചത്. ആർ.ഡി.ഒ, തഹസിൽദാർ, ചെറുകിട ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.