തിരുവല്ല: നഗരസഭ ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് നീക്കം. യു.ഡി.എഫ് ഭരണസമിതി നടത്തുന്ന അഴിമതിയും വികസന മുരടിപ്പും മുൻനിർത്തി ചെയർമാനും വൈസ് ചെയർമാനുമെതിരെ അടുത്ത ദിവസം അവിശ്വാസത്തിന് നോട്ടീസ് നൽകുമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു. മുനിസിപ്പൽ റീജനൽ ജോയന്‍റ് ഡയറക്ടർക്കാണ് നോട്ടീസ് നൽകുന്നത്. ചില പദ്ധതികൾക്ക് കല്ലിട്ടതല്ലാതെ ഒരു വികസനപ്രവർത്തനങ്ങളും നടത്തിയില്ല. ഫണ്ട് ലഭ്യമാക്കിയിട്ടുമില്ല. പലതിനും ഡി.പി.ആർ പോലും തയാറാക്കിയില്ല. നഗരസഭ ചിൽഡ്രൻസ് പാർക്ക് 35 വർഷത്തേക്ക് തുച്ഛമായ വാടകക്ക് കോൺഗ്രസ് പ്രവർത്തകന് പാട്ടത്തിന് നൽകി വൻ അഴിമതിനടത്തി. സോഷ്യൽ ഓഡിറ്റിൽ അഴിമതി കണ്ടെത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിടാതെ ബി.ജെ.പി സഹായത്തോടെ ഒതുക്കി തീർക്കുകയായിരുന്നു തുടങ്ങി ആരോപണങ്ങൾ ഉന്നയിച്ചു.15 ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ വൻ അഴിമതിയാണ് നടത്തിയതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.