പത്തനംതിട്ട: പാറൽ ഷംസുൽ ഇസ്ലാം ജമാഅത്ത് മദ്റസയുടെ പ്രവേശനാഘോഷം പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് സാദിഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഇമാം അബ്ദുൽ സമീഹ് മൗലവി ഉത്ബോധന പ്രസംഗം നടത്തി. മദ്റസയിൽ എട്ടാംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ നഈമ നസ്രിൻ അഷ്റഫിനെ എം.ജി യൂനിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ഹസൻ കനിലബ്ബ ആദരിച്ചു. അജ്മൽ മൗലവി, ജമാഅത്ത് ജനറൽ സെക്രട്ടറി നിയാസ്, പാറൽ റമീസ് റഹീം, അൻസാരി, മുഹമ്മദ് പി.സലിം, മുഹമ്മദ് അലി മൗലവി തുടങ്ങിയവർ സംസാരിച്ചു. Phot. . പാറൽ ഷംസുൽ ഇസ്ലാം ജമാഅത്ത് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.