പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു

പന്തളം: ക്ഷേത്രഗ്രൗണ്ടിൽ പാർക്ക്ചെയ്ത കാറിന് തീപിടിച്ചു. കുടശ്ശനാട് പാലപ്പള്ളിൽ ക്ഷേത്രത്തിനുസമീപം പാർക്ക് ചെയ്തിരുന്ന ടവേര വാനിനാണ്​ തീപിടിച്ചത്.​ ഷോർട്ട് സർക്യൂട്ടാണ്​ കാരണമെന്ന്​ കരുതുന്നു. കുടശ്ശനാട്, വെട്ടിത്തിരിച്ചതിൽ തെക്കേപ്പുരയിൽ പി. കണ്ണ‍ന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ശനിയാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജി കുമാറിന്‍റെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷ സേന യൂനിറ്റ് എത്തി നിയന്ത്രണവിധേയമാക്കി. ഫോട്ടോ: കാറിന്​ തീപിടിച്ചത്​ അടൂർ അഗ്നിരക്ഷസേന യൂനിറ്റ് എത്തി നിയന്ത്രണവിധേയമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.