അടൂർ: ബാലസംഘം ഏഴംകുളം തൊടുവക്കാട് വാർഡ് വാസികളായ 18 വയസ്സിൽ താഴെ പ്രായമുള്ള വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. കൊടുമൺ ഫിനാൻഷ്യൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് ജെ. ബിജു ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയംഗം വിജു രാധാകൃഷ്ണൻ നിർവഹിച്ചു. ബാലസംഘം യൂനിറ്റ് പ്രസിഡന്‍റ് അക്ഷയ ആർ. ജയൻ അധ്യക്ഷതവഹിച്ചു. അജിത സുധാകരൻ, ഗീവർഗീസ്, കൊച്ചുചെറുക്കൻ, ശർമി, ശ്രേയസ് റാം, ഐശ്വര്യ, അനഘ സനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.