മല്ലപ്പള്ളി: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾക്കായുള്ള കായിക പരിശീലന ക്യാമ്പ് ആദ്യഘട്ടം ശനിയാഴ്ച സമാപിക്കും. വൈകീട്ട് മൂന്നിന് മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ ചേരുന്ന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി അധ്യക്ഷത വഹിക്കും. വോളിബാൾ, ഫുട്‍ബാൾ, ഹാൻഡ്‌ബാൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ എന്നിവക്ക് പുറമെ അത്‍ലറ്റിക്സിലും പരിശീലനം നൽകുന്ന ക്യാമ്പിന്‍റെ ആദ്യഘട്ടം കഴിഞ്ഞ നാലിനാണ് ആരംഭിച്ചത്. വോളിബാൾ, ഫുട്‍ബാൾ, ഹാൻഡ്‌ബാൾ, ക്രിക്കറ്റ് എന്നിവയിൽ രണ്ടാംഘട്ട പരിശീലനം ഉടൻ തുടങ്ങും. ഫോൺ: 94470 72224, 9446187273.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.