കർഷക തൊഴിലാളി യൂനിയൻ ധർണ നടത്തി

പത്തനംതിട്ട: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച്​ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.​എൻ.എൽ ഓഫിസിന്റെ മുന്നിൽ നടത്തിയ ധർണ യൂനിയൻ ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘടനം ചെയ്തു. രാജമ്മ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.എസ്.​ കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ശശി, ഏരിയ സെക്രട്ടറി ടി.എ. രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഇ.കെ. ബേബി, കെ.ടി. മോഹനൻ, അഡ്വ. അബ്ദുൽ മനാഫ്, രമണി അശോകൻ, ഏരിയ പ്രസിഡന്റ് ഒ.പി. ഷിബു, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.