വീടിനു​നേരെ ആക്രമണം; യുവാവ്​ അറസ്റ്റിൽ

തിരുവല്ല: കോട്ടൂരിൽ വീടിനും വാഹനങ്ങൾക്കുംനേരെ ആക്രമണം നടത്തിയ യുവാവ് പൊലീസിന്‍റെ പിടിയിലായി. കവിയൂർ കോട്ടൂർ പുളിയൽകീഴ് വീട്ടിൽ സോജി പി.വർഗീസിനെയാണ് (24) അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കോട്ടൂർ കോട്ടമുണ്ടകത്തിൽ അഭിലാഷ് ഭവനിൽ അഭിലാഷിന്‍റെ വീടിനും വാഹനങ്ങൾക്കുംനേരെ ആക്രമണം നടന്നത്​. തനിക്കുനേരെ അസഭ്യവർഷം നടത്തിയത് പൊലീസിൽ പരാതിപ്പെടാൻ പോയ സമയത്താണ് വീട്ടിൽ അക്രമം നടത്തിയതെന്ന് അഭിലാഷ് പറഞ്ഞു. ജനാലയുടെ ഗ്ലാസുകൾ തകർത്തു. കസേരകളും ചവിട്ടിയൊടിച്ചു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന അയൽവാസി സന്തോഷിന്‍റെ ടൂറിസ്റ്റ് ബസിന്‍റെയും ടെമ്പോയുടെ ഗ്ലാസുകളും കല്ലെറിഞ്ഞുടച്ചു. ബസിന്‍റെ ബംപറും തകർത്തു. കവിയൂരിൽ നടന്ന മറ്റൊരു അക്രമത്തിലും സോജിയെ മുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഇയാൾ ഉപയോഗിക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.