പത്തനംതിട്ട: സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സ്കൂൾ പാചകത്തൊഴിലാളികളുടെ നേതൃത്വത്തിൽ 18ന് തിരുവല്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1200ഓളം പേരാണ് ജില്ലയിലെ സ്കൂളുകളിൽ പാചക ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇവരെ സ്കൂൾ ജീവനക്കാരായി അംഗീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ധർണ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് മുണ്ടപ്പള്ളി തോമസ്, വർക്കിങ് പ്രസിഡൻറ് ജിജി ജോർജ്, ജനറൽ സെക്രട്ടറി മായഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.