ഹോട്ടൽ പ്രതികരണം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകളിലും പരിശോധന വേണം

പത്തനംതിട്ട: കുറെ ദിവസങ്ങളായി സംസ്ഥാന വ്യാപകമായി ഹോട്ടൽ-ബേക്കറി ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധന ഹോട്ടൽ ആൻഡ്​​ റെസ്റ്റോറന്‍റ്​ അസോസിയേഷനും വ്യാപാരികളും സ്വാഗതംചെയ്യുന്നു. എന്നാൽ പ്രളയം, ജി.എസ്.ടി, കോവിഡ് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് കരകയറി വരുമ്പോൾ എല്ലാവരും മോശക്കാരെന്ന തരത്തിലുള്ള വാർത്തകൾ കച്ചവടമേഖലക്ക് വലിയ ഭീഷണിയാണ്​ ഉയർത്തുന്നത്​. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംഘടന സ്വീകരിക്കില്ല. ഉപഭോക്താവിന് ഏറ്റവും വൃത്തിയിൽ നല്ല നിലയിൽ ഭക്ഷണം കൊടുക്കാനാണ് എല്ലാ വ്യാപാരികളും ശ്രമിക്കുന്നത്. ഏറ്റവും നല്ല ഭക്ഷണവും സർവിസും നൽകാനുള്ള മാത്സര്യമാണിന്ന് വ്യാപാരികൾ തമ്മിലുള്ളത്. ആരും ഒരിക്കലും മോശം ഭക്ഷണം നൽകാൻ തയാറല്ല. ഇന്ന് വരുന്ന ആളുകൾ നാളെയും വരണമെന്ന് ചിന്തിക്കുന്ന സ്ഥിരം വ്യാപാരികൾ ഏതെങ്കിലും കടയിൽ എവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുന്നുണ്ട്, അത് പാടില്ല. ഭക്ഷണകാര്യത്തിൽ നല്ല നിലവാരം നിലനിർത്താൻ എല്ലാ വ്യാപാരികൾക്കും ആവശ്യമായ ബോധവത്കരണവും സഹായങ്ങളും സംഘടന നൽകുന്നുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വ്യാപാരികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള പരിശോധനകൾ നിർത്തിവെക്കണമെന്നാണ്​​ അസോസിയേഷൻ ആവശ്യപ്പെടുന്നത്​. ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഒരുസ്ഥാപനത്തിലും പരിശോധന നടത്താനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നതും പ്രതിഷേധാർഹമാണ്. Photo കെ.കെ. നവാസ് യൂനിറ്റ് പ്രസിഡന്‍റ്​ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ്​ അസോസിയേഷൻ, പത്തനംതിട്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.