പഞ്ചലോഹ വിഗ്രഹ രഥഘോഷയാത്ര

മല്ലപ്പള്ളി: 1229ാം നമ്പർ കോട്ടാങ്ങൽ എസ്.എൻ.ഡി.പി ശാഖയിൽ ക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് ഗുരുദേവ പഞ്ചലോഹ രഥഘോഷയാത്ര നടന്നു. ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന്​ വിവിധ വാദ്യമേളങ്ങളുടെയും മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയിൽ ആരംഭിച്ച ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണവും നടന്നു. വ്യാഴാഴ്​ച രാവിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷും ക്ഷേത്രം തന്ത്രി പി.കെ. ദാമോദരൻ പുലിയുമ്പിലും കാർമികത്വം വഹിക്കും. 9.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് ടി.ഡി. സോമൻ തടത്തേൽ അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടർ ഓഫിസർ എസ്. രവീന്ദ്രൻ ക്ഷേത്ര സമർപ്പണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.