പത്തനംതിട്ട: മന്ത്രിസഭയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള വിജയിപ്പിക്കാനായി കലക്ടറേറ്റിലെ ജീവനക്കാരെ സ്റ്റേഡിയത്തിൽ നിയോഗിച്ചു. മുഴുവൻ ജീവനക്കാരെയും എത്തിക്കാൻ എ.ഡി.എമ്മിന്‍റെ പ്രത്യേക നിർദേശം അതത് സെക്ഷൻ സൂപ്രണ്ടുമാർക്ക് നൽകിയിരുന്നതായി ജീവനക്കാർ പറഞ്ഞു. ഇതേ തുടർന്നാണ് തങ്ങൾ പോയതെന്ന് ജീവനക്കാർ പറയുന്നു. കലക്ടറേറ്റിൽ മൊത്തം ഒമ്പത് സെക്ഷനിലായി 120ഓളം ജീവനക്കാരാണുള്ളത്. രാവിലെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ എത്തിയ പൊതുജനങ്ങൾക്ക് ഒഴിഞ്ഞ കസേരകളാണ് കാണാൻ കഴിഞ്ഞത്. ഏറെനേരം കാത്തുനിന്ന് നിരാശരായവർ മടങ്ങിപ്പോകുകയും ചെയ്തു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ധാരാളമാളുകൾ എത്തിയിരുന്നു. രാവിലെ 11 നായിരുന്നു പ്രദർശനമേളയുടെ ഉദ്ഘാടനം. 179 സ്റ്റാൾ പ്രവർത്തിക്കുന്നതിൽ 79 എണ്ണം വിവിധ സർക്കാർ വകുപ്പുകളുടേതാണ്. സ്റ്റാളുകൾ പ്രവർത്തിക്കുന്നത് കാരണം വിവിധ സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും ഒരാഴ്ച താളം തെറ്റും. വിവിധ വകുപ്പുകളുടെ വാഹനങ്ങൾകൊണ്ട് സ്റ്റേഡിയവും പരിസരവും നിറഞ്ഞിട്ടുണ്ട്. പടം.. mail... കലക്ടറേറ്റിൽ ജീവനക്കാർ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.