യൂത്ത് കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുന്നു
വടക്കഞ്ചേരി: രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധവും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി പ്രമോദ് തണ്ടലോട് ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് വേട്ടത്ത് അധ്യക്ഷത വഹിച്ചു. പ്രതീഷ് മാധവൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എബി വടക്കേക്കര സെക്രെട്ടറിമാരായ സജിൻ മംഗലം, അഖിൽ പാളയം, അഭിജിത്ത്, സുനിൽ ചുവട്ടുപാടം, ഇല്യാസ് പടിഞ്ഞാറേക്കളം, ജയപ്രകാശൻ മംഗലം, മഹേഷ്, സതീഷ്കുമാർ അണക്കപ്പാറ, സുഗുണൻ എന്നിവർ നേതൃത്വം നൽകി.
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. അക്ബറലി അധ്യക്ഷത വഹിച്ചു. പി. സുബീഷ്, വിനോദ് കളതൊടി, കെ.എം. ഇസ്ഹാഖ്, എം. ഗോവിന്ദൻകുട്ടി, വി.ജി. ദീപേഷ്, പി. ഉണ്ണികൃഷ്ണൻ, ഷമീർ ഇറക്കിങ്ങൽ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.