കയ്യറയിൽ കാട്ടാന നശിപ്പിച്ച വാഴ
മുണ്ടൂർ: കൊയ്യാറായ പാടങ്ങളിൽ കാവൽമാടമൊരുക്കി കർഷകർ. പുതുപ്പരിയാരം, മുണ്ടൂർ, പഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശങ്ങളിലാണ് കാട്ടാനകളും പന്നികളും മയിലും കൃഷി തിന്നും മെതിച്ചിട്ടും നശിപ്പിക്കാനെത്തുന്നത്. ഒരു കാട്ടുകൊമ്പനടക്കം മൂന്ന് കാട്ടാനകൾ വ്യാഴാഴ്ച രാത്രി കോർമ്മയിലെയും കയ്യറയിലെയും കൃഷിയിടങ്ങൾക്ക് അടുത്ത് വരെയെത്തി.
ഒരാഴ്ച മുമ്പ് കയ്യറക്ക് അടുത്ത സ്ഥലത്ത് കൊയ്തെടുക്കാറായ നെൽകൃഷിയും തൊട്ടടുത്ത പറമ്പിലെ വാഴകളുംനശിപ്പിച്ചാണ് മടങ്ങിയത്. രാത്രി ഇരുട്ടിയാൽ കാട്ടാനകൾ ഏത് സമയവും വരാം. പകൽ സമയങ്ങളിൽ പന്നികളും മയിലും പാടത്തും പറമ്പിലെത്താമെന്നതാണ് സ്ഥിതി.
രാവും പകലും കാവലിരുന്നു വന്യമൃഗങ്ങളെ വിരട്ടിയോടിക്കുകയാണ്. രാത്രി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും കാട്ടാനകളെ തുരത്താൻ കർഷകർ പാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.