പന്നിയങ്കരയിലെ ടോൾ പ്രശ്നം: വിഷു ദിനത്തിൽ ബസുടമകൾ ഭിക്ഷാടനം നടത്തും

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ പിരിവിനെതിരെ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. വിഷുദിനമായ വെള്ളിയാഴ്ച ടോൾ പ്ലാസക്ക് സമീപം പ്രതീകാത്മകമായി ഭിക്ഷാടനം നടത്തി പ്രതിഷേധിക്കുമെന്ന് ബസുടമ പ്രതിനിധികൾ അറിയിച്ചു.

ഒമ്പതാം ദിവസത്തെ സമരം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബസുടമ- തൊഴിലാളി പ്രതിനിധികളായ ജോസ് കുഴുപ്പിൽ, ബിബിൻ ആലപ്പാട്ട്, ബി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ടോൾ പ്ലാസക്ക് സമീപം ടിപ്പർ-ടോറസ് ലോറി ഉടമകളും നടത്തുന്ന സമരം തുടരുകയാണ്. ടോൾ പിരിവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ പണിമുടക്കും തുടരുകയാണ്.

തൃശൂർ നിന്ന് പന്നിയങ്കര ടോൾ പ്ലാസ വഴി കടന്ന് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

Tags:    
News Summary - Toll problem in Panniyankara: Bus owners will be begging on Vishu day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.