വടക്കാഞ്ചേരി: ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ മരണത്തിന് കാരണം ചികിത്സ പിഴവാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാവിലെ എട്ടിന് സർജറിക്ക് കയറ്റിയ യുവതിയെ രണ്ട്മണിയോടെയാണ് നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്. നിരീക്ഷണ വാർഡിൽ ഒരു ഡോക്ടർ ഉണ്ടാകണമെന്ന നിബന്ധന പാലിച്ചില്ല. ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഇതിനകം തൃശൂരിലെ താമസസ്ഥലത്തേക്ക് പോയിരുന്നു.
കൃത്യമായ ചികിത്സ നൽകുന്നതിന് ഉത്തരവാദത്വപെട്ട ഡോക്ടർമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ജില്ലാ ആശുപ ത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി നൽകിയാലെ രോഗികൾക്ക് ശസ്ത്രക്രിയ ദിവസം നിശ്ചയിച്ചു നൽകുകയുള്ളൂ.
ആശുപത്രിയിൽ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ് നിലനിൽക്കുന്നത്. യുവതിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായില്ലങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.