മിനിലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം
വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം മിനിലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. ഒഡിഷ സ്വദേശി ഭരത് (20), ഇളവംപാടം സ്വദേശി രമേഷ് (40), മുടപ്പല്ലൂർ സ്വദേശികളായ ചന്ദ്രൻ (70), ഓമന (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടമുണ്ടാക്കിയത്. ആദ്യം മുന്നിൽ പോവുകയായിരുന്ന ഇന്നോവ കാറിലിടിച്ച മിനിലോറി, തുടർന്ന് റോഡരികിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന പെട്ടി ഓട്ടോകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.