ചെ​​റു​​തൊ​​ടു​​ക​​യി​​ല്‍ രാ​​ജു​​വി​‍െൻറ വീ​​ട്ടു​​മു​​റ്റത്തെ കുലച്ച തെങ്ങ്

'നോക്കണ്ടടാ ഉണ്ണീ.. ഇത്​ ഈ​ന്ത​പ്പ​ഴമല്ല, തെ​ങ്ങി​ൻ കു​ലയാ..'

വ​​ട​​ക്ക​​ഞ്ചേ​​രി: അ​​ണ​​ക്ക​​പ്പാ​​റ​​ക്ക​​ടു​​ത്ത് വ​​ഴു​​വ​​ക്കോ​​ട് ചെ​​റു​​തൊ​​ടു​​ക​​യി​​ല്‍ രാ​​ജു​​വി​‍െൻറ വീ​​ട്ടു​​മു​​റ്റം കൗ​​തു​​ക​​ങ്ങ​​ളാ​ല്‍ സ​മ്പ​ന്നം. തെ​​ങ്ങ് കു​​ല​​ച്ചു​നി​​ല്‍​ക്കു​​ന്ന​​താ​​ണ് പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം. തെ​​ങ്ങി​​ന്‍ കു​​ല​​ക​​ളെ​​ല്ലാം ഈ​​ന്ത​പ്പ​​ഴ​​ക്കു​​ല​​ക​​ള്‍ പോ​​ലെ​​യാ​​ണ്.

ഓ​​രോ കു​​ല​​യി​​ലും തി​​ങ്ങി​​നി​​റ​​ഞ്ഞാ​​ണ് മ​​ച്ചി​​ങ്ങ നി​​ല്‍​ക്കു​​ന്ന​​ത്. എ​​ത്ര എ​​ണ്ണ​​മു​​ണ്ടെ​​ന്ന് എ​​ണ്ണാ​​നൊ​​ന്നും ക​​ഴി​​യി​​ല്ല. അ​​ത്ര​​യ​​ധി​​ക​​മു​​ണ്ട് നാ​​ളി​​കേ​​ര കു​​ഞ്ഞ​​ന്മാ​​ര്‍. ചി​​ല കു​​ല​​ക​​ളി​​ല്‍ ഏ​​താ​​നും മ​​ച്ചി​​ങ്ങ വ​​ലു​​താ​​യി നാ​​ളി​​കേ​​ര രൂ​​പ​​മാ​​കു​​ന്നു​​ണ്ട്. വെ​​ട്ടി നോ​​ക്കി​​യ​​പ്പോ​​ഴും ഉ​​ള​​ളി​​ല്‍ കാ​​മ്പു​​ണ്ടെ​​ന്ന് രാ​​ജു പ​​റ​​ഞ്ഞു.

കോ​​ട്ട​​യം പൂ​​വ​​ര​​ണി​​യി​​ല്‍നി​​ന്നും കൊ​​ണ്ടു​വ​​ന്ന് ന​​ട്ട തെ​​ങ്ങി​​ന്‍ തൈ ​​ആ​​ണ്. മൂ​​ന്ന് വ​​ര്‍​ഷം ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ തെ​​ങ്ങി​​ന്‍ തൈ ​​കാ​​യ്ച്ചു.

Tags:    
News Summary - this is not dates; it's coconut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.