വ​ട​ക്ക​ഞ്ചേ​രി -വാ​ള​യാ​ർ ദേ​ശീ​യ​പാ​ത​യി​ൽ കു​ഴ​ൽ​മ​ന്ദ​ത്ത് സ​ർ​വി​സ് റോ​ഡ് ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു

വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ വാഹനങ്ങളുടെ ഓട്ടം തോന്നുംപോലെ

പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​മ്പോ​ഴും സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​നം പ​തി​വാ​കു​ന്നു. അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ മാ​ത്രം ഏ​താ​നും ദി​വ​സം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന അ​ധി​കൃ​ത​ർ പി​ന്നീ​ട് അ​യ​ഞ്ഞ സ​മീ​പ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡ് സു​ര​ക്ഷ നി‍യ​മം തെ​റ്റി​ക്കു​ന്ന​തി​ന് ഒ​ട്ടും കു​റ​വി​ല്ല. വ​ട​ക്ക​ഞ്ചേ​രി-​വാ​ള​യാ​ർ നാ​ലു​വ​രി പാ​ത​യി​ൽ റോ​ഡ് സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ -കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. അം​ഗീ​കൃ​ത ബ​സ് സ്റ്റോ​പ്പു​ക​ളും, ബ​സ് ബേ​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് ഇ​തു​വ​ഴി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി മു​ത​ൽ വാ​ള​യാ​ർ വ​രെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തി​ന് ഒ​ട്ടും കു​റ​വി​ല്ല.

ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും, അ​മി​ത​വേ​ഗ​വു​മാ​ണ് മി​ക്ക വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ​ലൂ​രി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലി​ടി​ച്ച് 30ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. സെ​പ്റ്റം​ബ​റി​ൽ ക​ണ്ണാ​ടി കാ​ഴ്ച​പ​റ​മ്പി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ സി​ഗ്ന​ൽ തെ​റ്റി​ച്ചു​വ​ന്ന സ്വ​കാ​ര്യ ബ​സി​ടി​ച്ചാ​ണ് ശ്രീ​ജ എ​ന്ന യു​വ​തി മ​രി​ച്ച​ത്. ഇ​തി​നു മു​മ്പ് വോ​ൾ​വോ ബ​സി​ടി​ച്ച് പി​ക്അ​പ് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​വി​ടെ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചെ​ങ്കി​ലും പി​ൻ​വ​ലി​ച്ച​തോ​ടെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും ലം​ഘി​ക്കാ​ൻ തു​ട​ങ്ങി.

ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ക്കു​ന്ന​ത് പ​തി​വാ​ണ്. സി​ഗ്ന​ൽ മ​റി​ക​ട​ക്കാ​ൻ സ​ർ​വി​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് വീ​ണ്ടും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന രീ​തി​യാ​ണു​ള്ള​ത്. ദേ​ശീ​യ​പാ​ത​യും സ​ർ​വി​സ് റോ​ഡും സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന പ​ല​യി​ട​ത്തും ബ​സു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ്റ്റോ​പ്പി​ൽ നി​ർ​ത്താ​റി​ല്ല. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. 

Tags:    
News Summary - Vadakancherry Walayar National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.