വാടാനപ്പള്ളി ഉസ്റയുടെ പുതിയ പ്രോജക്ടായ ഉസ്റ ടവർ ശിലാസ്ഥാപനം കെ.കെ. മമ്മുണ്ണി മൗലവി ശാന്തപുരത്ത് നിർവഹിക്കുന്നു

ഉസ്റ ടവർ ശിലാസ്ഥാപനവും നേതൃസംഗമവും

ശാന്തപുരം: വാടാനപ്പള്ളി ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് പൂർവ വിദ്യാർഥി സംഘടനയായ ഉസ്‌റയുടെ നേതൃസംഗമവും ഉസ്റ ടവർ പ്രോജക്ട് ശിലാസ്ഥാപനവും നടന്നു. ശാന്തപുരം അൽ ജാമിഅയിൽ ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവിയുടെ സാന്നിധ്യത്തിൽ അൽ ജാമിഅ അസി. റെക്ടർ ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു. ചെയർമാൻ മമ്മുണ്ണി മൗലവി ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.

ഉസ്റ പ്രസിഡന്റ് സാകിർ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്ഥാപനത്തിന്റെ ഡയറക്ടർ സി.കെ. ഹനീഫ മാസ്റ്റർ, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ സമീർ കാളികാവ്, ജനറൽ സെക്രട്ടറി സി.കെ. ഷൗക്കത്തലി, പ്രോഗ്രാം കൺവീനർ ഇബ്രാഹിം, ഉസ്റ ഭാരവാഹികളായ എൻ.വി. കബീർ, ഡോ. മൊയ്തീൻകുട്ടി, കെ.എ. ഫൈസൽ, വി.എ. സലീം, വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി മാനേജർ മൊയ്തീൻ വടക്കാങ്ങര, സെക്രട്ടറി ശംസുദ്ദീൻ നദ്‌വി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Usra Tower Foundation Stone Laying Ceremony and Leadership Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.