Posted On
date_range Updated On
date_range അജ്ഞാത ജീവി ആക്രമണം: മൂന്ന് ആടുകള്‍ ചത്തു
അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു. യതീംഖാന നെല്ലിക്കുന്നിലെ പൂളമണ്ണ സജീറിന്റെ മൂന്ന് ആടുകളാണ് ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൂട്ടില്‍ നിന്നും ആടുകളുടെ ശബ്ദം കേട്ട് സജീര്‍ ചെന്ന് നോക്കിയപ്പോഴാണ് ആടുകളെ ചത്ത നിലയില്‍ കണ്ടത്. ഒരു ആടിനേയും രണ്ട് കുട്ടികളെയുമാണ് കൊന്നത്.
ഒരു ആടിനെ കൂടിനു സമീപത്തും മറ്റു രണ്ടെണ്ണത്തിനെ റബര്‍ തോട്ടത്തിലുമാണ് കാണപ്പെട്ടത്. കഴുത്തില്‍ കടിച്ച് വലിച്ചിഴച്ച നിലയിലായിരുന്നു. അജ്ഞാത ജീവിയുടെ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. പുലിയോ, തെരുവുനായ്ക്കളോ ആകാം എന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ആറിന് പടിക്കപ്പാടത്തും ഏഴിന് തടിയംപറമ്പിലും വഴിയാത്രക്കാര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.