പത്തിരിപ്പാല: രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപെട്ട ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പേരൂർ എ.എസ്.ബി സ്കൂളിലെ സ്കൗട്ട് വിദ്യാർഥികളെത്തി.പി.ടി.എ കമ്മിറ്റിയും അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം സ്റ്റേഷനിലേക്കുള്ള സ്നേഹോപഹാരവും നൽകി. പ്രധാനാധ്യാപിക കെ. രാജശ്രീ എസ്.ഐ പി. ശിവശങ്കരന് കൈമാറി. പൊലീസുകാർ വിദ്യാർഥികളെ മധുരം നൽകി സ്വീകരിച്ചു.
ടി.വി. പ്രീത, ടി. പ്രീതി കെ. ഉഷ, സ്കൗട്ട് അധ്യാപകൻ കെ.എസ്. പ്രദീപ്, കെ. സെയ്തലവി, ടി. മുജീബ്, പി. സജിത്ത്, കെ. ശ്രീനി, യു.പി. രവി, പി. സുപ്രിയ എന്നിവർ പങ്കെടുത്തു.ഒറ്റപ്പാലം: ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഒറ്റപ്പാലം ജില്ല അസോസിയേഷൻ ആദരിച്ചു. ജില്ല ചീഫ് കമീഷണർ ഡി. ഷാജിമോൻ സ്റ്റേഷൻ സി.ഐ വി. ബാബുരാജിന് മൊമന്റോ സമ്മാനിച്ചു.പി. അബ്ദുൽ നാസർ, ഭാരവാഹികളായ അഡ്വ. എൻ.വി. കേശവൻ, മുഹമ്മദ് മുസ്തഫ, പി. അൻവർ, കെ. റഹീമ, മുജീബുറഹ്മാൻ, ടി. രവിചന്ദ്രൻ, വി. ലക്ഷ്മി കുട്ടി, കെ. ആബിദ, എം. രാഖി, പി. ഫിനോജ് എന്നിവരും സ്റ്റേഷനിലെ സേനാംഗങ്ങളും പങ്കെടുത്തു.
ഒറ്റപ്പാലം: ഒറ്റപ്പാലം സ്റ്റേഷന് വെൽഫെയർ പാർട്ടി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ ആദരം. മണ്ഡലം പ്രസിഡന്റ് ജാഫർ സ്റ്റേഷൻ സി.ഐ വി. ബാബുരാജിന് ഉപഹാരം സമ്മാനിച്ചു. മണ്ഡലം നേതാക്കളായ ഉസ്മാൻ ഒറ്റപ്പാലം, റഷീദ് ലക്കിടി, ഫാറൂക്ക് പത്തിരിപ്പാല, സദക്കത്ത് പത്തിരിപ്പാല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.