പറളി സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മരത്തടികൾ
മുറിച്ചിട്ട നിലയിൽ
പറളി: 1906ൽ സ്ഥാപിതമായ പറളി സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ നൂറ്റാണ്ട് പ്രായമുള്ള മരങ്ങൾ വെട്ടി തടിയായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വില പിടിപ്പുള്ളതും പടുമരങ്ങളുമടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തടികൾ ചിതലരിച്ച് തുടങ്ങിയിട്ടുണ്ട്. ലോഡ് കണക്കിന് വിറക് കൂട്ടിയിട്ടത് ആഴ്ചകൾക്കു മുമ്പേ ചിതലരിച്ചു തുടങ്ങിയിരുന്നു.
മരത്തടിയുടെ കാര്യത്തിൽ ഉദ്യാഗസ്ഥർ അലംഭാവം കാണിച്ചാൽ ലക്ഷങ്ങളുടെ മുതൽ ആർക്കും ഉപകാരമില്ലാതെ നശിക്കും. സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മരങ്ങൾ ഓഫിസ് കെട്ടിടത്തിനും പരിസരത്തെ വീട്ടുകാർക്കും ഭീഷണിയാണെന്ന കാരണത്താലാണ് മുറിച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.