ശി​വ​കാ​ശി​യി​ൽ മാ​ല​പ​ട​ക്കം നി​ർ​മി​ക്കു​ന്ന തൊ​ഴി​ലാ​ളി

മാലപ്പടക്കങ്ങൾക്ക് നിർമാണാനുമതി: സ്വാഗതം ചെയ്ത് നിർമാതാക്കൾ

കോയമ്പത്തൂർ: ഗ്രീൻ മാലപ്പടക്കങ്ങൾ നിർമിക്കാൻ കർശന നിബന്ധനകളോടെ സുപ്രീം കോടതി അനുമതി നൽകിയത് പടക്കമേഖലക്ക് പുത്തനുണർവായി. ദീപാവലി വിപണി ലക്ഷ്യമിട്ട് ശിവകാശിയിൽ നിർമിച്ച പടക്കങ്ങൾ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.

കോടതി വിധിയെ തമിഴ്‌നാട് ഫയർവർക്കേഴ്സ് ആൻഡ് അമോർസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗണേശനും സെക്രട്ടറി ശങ്കർ കതിരേശനും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ആകെ പടക്ക ആവശ്യകതയുടെ 90 ശതമാനത്തിലധികവും ഉൽപാദിപ്പിക്കുന്നത് ശിവകാശിയിലെ ഫാക്ടറികളിലാണ്.

ബേരിയം അംശം അന്തരീക്ഷ വായുവിനെ ബാധിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും വിദഗ്ധ സമിതികൾക്കും ഒക്ടോബർ 15 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. അന്ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Construction permit for Malapatakam: Manufacturers welcome it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.