പാലക്കാട്: പുകയില ഉൽപന്ന നിരോധന നിയമപ്രകാരം (കോപ്ട 2003) കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 1,04,680 രൂപ പിഴ ഈടാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നഗര ആരോഗ്യ വിഭാഗം, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവ ചേർന്ന് 80 സംഘങ്ങളെ നിയോഗിച്ച് 1205 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ലോക പുകയിലവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി മേയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ വിപുലമായ കോപ്ട നിയമ ബോധവത്കരണവും പരിശോധന പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. പൊതുസ്ഥലങ്ങളിലെ പുകവലി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ പുകയില വിൽപന, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉൽപന്നങ്ങള്‍ വില്‍ക്കല്‍ എന്നിവ കണ്ടെത്തിയാല്‍ നിയമ പ്രകാരം പിഴ ഈടാക്കും.
ജില്ല-തദ്ദേശ സ്ഥാപനതലങ്ങളിലും വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ റാലി, സെമിനാര്‍, പ്രതിജ്ഞ ചൊല്ലല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.