ന​ഷ്ട​മാ​യ 50 ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ത്ത് ഉടമകൾക്ക് കൈമാറി ഒ​റ്റ​പ്പാ​ലം പൊ​ലീ​സ്

ഒ​റ്റ​പ്പാ​ലം: ക​വ​ർ​ന്ന​തും ന​ഷ്ട​പ്പെ​ട്ട​തു​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ തേ​ടി​പ്പി​ടി​ച്ച് ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റി കൈ​യ​ടി നേ​ടി ഒ​റ്റ​പ്പാ​ലം പൊ​ലീ​സ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്‌​ട​മാ​യ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഐ ​ഫോ​ണു​ക​ൾ ഉ​ൾ​പ്പ​ടെ 50 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി വീ​ണ്ടെ​ടു​ത്ത​ത്.

ജി​ല്ല​യി​ലെ അ​മ്പ​ല​പ്പാ​റ, പ​ത്തി​രി​പ്പാ​ല, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളാ​യ ഒ​ഡി​ഷ, ആ​ന്ധ്ര, ത​മി​ഴ്നാ​ട്, പോ​ണ്ടി​ച്ചേ​രി, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് പു​റ​മെ പോ​ണ്ടി​ച്ചേ​രി​യി​ലും സൗ​ദി​യി​ലും ഫോ​ൺ ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ അ​ടു​ത്ത ദി​വ​സം സ്റ്റേ​ഷ​നി​ൽ എ​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഫോ​ൺ ന​ഷ്ട​പ്പെ​ട്ട ഉ​ട​മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ഞ്ചാ​ർ സാ​ഥി ആ​പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്താ​യി​രു​ന്നു അ​ന്വേ​ഷ​ണം. കൈ​മോ​ശം വ​ന്ന ഫോ​ണു​ക​ളി​ൽ പു​തി​യ സിം ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

മൂ​ന്ന് മാ​സം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ത്ര​യും ഫോ​ണു​ക​ൾ ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞ​ത്. ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​റ്റ​പ്പാ​ലം എ​സ്.​ഐ ആ​ർ. രാ​ജേ​ഷ് ഫോ​ണു​ക​ൾ ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റി. ജോ​ബി കു​ര്യാ​ക്കോ​സാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Ottapalam police recovered 50 lost phones and handed them over to their owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.