ഹരിത
തൃത്താല: ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതിയുടേത് മുങ്ങി മരണമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൈപ്പത്തി അറ്റുപോയത് തെരുവുനായുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്നും തൃത്താല പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു. തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി. വിജയകുമാര്‍, പേരാമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല. അതേസമയം, യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നതാണ് ബന്ധുക്കളും പൊലീസും പറയുന്നത്. യുവതി പട്ടാമ്പിയില്‍ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആറര വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൈപ്പറമ്പ് പോണോരിലെ ഭര്‍ത്താവിന്‍റെ വീട്ടിലാണ് താമസം. ഇവരുടെ വീട്ടില്‍നിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സര്‍വിസുകളുണ്ട്. ബസില്‍ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. ഇതില്‍ വ്യക്തത തേടി പേരാമംഗലം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.