പത്തിരിപ്പാല: പിതാവ് കോവിഡ് ബാധിച്ച് മരിച്ചതോടെ ദുരിതത്തിലായ കുടുംബത്തിലെ മൂന്ന് മക്കളുടെ പഠനം ഏറ്റെടുത്ത് മൗണ്ട് സീന ഗ്രൂപ്. മൗണ്ട് സീന ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും പത്തിരിപ്പല ബൈത്തു ശാരിഖ അൽഹൈറി ട്രസ്റ്റും മക്കാ മസ്ജിദ് ചാരിറ്റി ഗ്രൂപ്പും സംയുക്തമായാണ് മൂന്ന് വിദ്യാർഥികളുടെ 18 വയസ്സ് വരെയുള്ള മുഴുവൻ പഠനവും ഏറ്റടുത്തത്.
കഴിഞ്ഞ 21നാണ് കോവിഡ് ബാധിച്ച് പത്തിരിപാല ചുനങ്ങാട്ട് തൊടിയിൽ അബ്ദുൽ റസാഖ് മരിച്ചത്. പിതാവ് നഷ്ടപ്പെട്ടതോടെ നിർധന കുടുംബത്തിെൻറ ജീവിതം വഴിമുട്ടി. ആറ്, നാല്, ക്ലാസുകളിൽ പഠിക്കുന്ന റന സാദിഹ, റിഫ് നഷിറിൻ, മൂന്നാം ക്ലാസിൽ പഠിക്കുന്ന റയാൻ ഹക്കീം എന്നീ മൂന്ന് വിദ്യാർഥികളുടെയും 18 വയസ്സ് വരെയുള്ള പഠനച്ചെലവാണ് മൗണ്ട് സീന ഏറ്റെടുത്തത്.
മൗണ്ട് സീന ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുൽ റഹിമാൻ പ്രഖ്യാപനം നടത്തി. സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത്, മാനേജിങ് കമ്മിറ്റി അംഗം പി.എ. ശംസുദ്ദീൻ പത്തിരിപ്പാല, ശിഹാബ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു. ടി.എം. ജാഫർ, ടി.എം. ഫാറൂഖ്, ടി.കെ.എം. സുധീർ, ശംസുദ്ദീൻ മങ്കുറുശ്ശി, സാറകുട്ടി, മുജീബ് ലക്കിടി, അനസ് സക്കീർ, അബ്ദുൽ റസാക്ക്, കായികാധ്യാപകൻ മുഹമ്മദ് ഫാസിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.