Posted On
date_range Updated On
date_range കുരങ്ങുകളെത്തി; വനംവകുപ്പിന്‍റെ സഹായം തേടി നാട്ടുകാർ
പുതുനഗരം: കുരങ്ങുകളെ തുരത്താൻ വനംവകുപ്പിന്‍റെ സഹായം തേടി നാട്ടുകാർ. നെല്ലിമേട്, കെ.പി. സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് മൂന്ന് കുരങ്ങുകൾ എത്തിയത്. തെങ്ങുകളിൽ കയറിയ കുരങ്ങുകൾ മൂപ്പാവാത്ത തേങ്ങകൾ, മച്ചിങ്ങകൾ എന്നിവ പറിച്ചിടുന്നതും വസ്ത്രങ്ങൾ കൊണ്ടു പോകുന്നതും നാട്ടുകാർക്ക് ദുരിതമായി.
ചിലപ്പോൾ കുരങ്ങുകൾ പ്രദേശവാസികൾക്ക് കൗതുക കാഴ്ചയാകുന്നുണ്ടെങ്കിലും അധികവും ശല്യക്കാരായി മാറുകയാണ്. കുരങ്ങുകളെ വനത്തിലെത്തിക്കാൻ വനം വകുപ്പിന്‍റെ സഹായം അഭ്യർഥിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.