റേഷൻ കടകളിലേക്ക് എത്തുന്നത് മോശം ഭക്ഷ്യധാന്യമെന്ന് വ്യാപാരികൾ
പാലക്കാട്: എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് വളരെ മോശപ്പെട്ട ഭക്ഷ്യ ധാന്യങ്ങൾ എത്തുന്നതായി റേഷൻ വ്യാപാരികളുടെ പരാതി. ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ വ്യാപകമായി റേഷൻ കടകളിൽ അനാവശ്യ പരിശോധന നടത്തി വ്യാപാരികളെ പീഡിപ്പിക്കുന്നുവെന്നും ജില്ലയിലെ ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നടപ്പിലാക്കുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ഇത് തുടരുകയാണെങ്കിൽ ശക്തമായ നടപടികളിലേക്കും സമരപരിപാടികളിലേക്കും നീങ്ങുമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസ്സിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു.
ജില്ല കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൾ സത്താർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ വി.പി. രഘുനാഥ്, അച്യുതൻ കുട്ടി, എച്ച്. റാഫി, എം.എച്ച്. അബ്ദുൾ നസീർ, സന്തോഷ് ആലത്തൂർ, പി.എ. സേതുരാജ്, ബേബി ശ്രീകൃഷ്ണപുരം, നവാസ്, ബാലഗോപാൽ, രവീന്ദ്രൻ, പ്രേമചന്ദ്രൻ, ബാലചന്ദ്രൻ ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.