പാതയോരത്തെ ഷെഡിൽ വയോധിക ദമ്പതികൾക്ക് ദുരിതജീവിതം

പത്തിരിപ്പാല: തല ചായ്ക്കാനിടമില്ലാത്തതിനാൽ പാതയോരത്തെ പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന വയോധിക കുടുംബത്തിന്റെ ദുരിതജീവിതം നൊമ്പരക്കാഴ്ചയാകുന്നു. മങ്കര റെയിൽവെ സ്റ്റേഷൻ റോഡ് തലേപുള്ളിപറമ്പിലെ തങ്കം- മോഹനൻ ദമ്പതികളാണ് മങ്കര ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലെ പാതവക്കിൽ പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്നത്. ഇവർക്ക് സ്വന്തം ഭൂമിയോ റേഷൻ കാർഡോ ഇല്ല.

സമീപത്തെ കുടുംബ വീട്ടിൽ പോയാണ് ദൈനംദിന കാര്യങ്ങൾ പോലും നിറവേറ്റുന്നത്. രോഗങ്ങൾ അലട്ടുന്നതിനാൽ പരസഹായമില്ലാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. 70 കാരിയായ തങ്കക്ക് കിട്ടുന്ന സാമൂഹിക ക്ഷേമപെൻഷൻ കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഏകദേശം അഞ്ച് വർഷമായി മങ്കരയിൽ വിവിധയിടങ്ങളിലാണ് കഴിയുന്നത്. മങ്കരയിലെ പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞ ദിവസം ഭക്ഷ്യക്കിറ്റ് നൽകിയിരുന്നു. സുമനസുകളോ സന്നദ്ധസംഘടനകളോ പഞ്ചായത്തോ കനിഞ്ഞാൽ ഇവർക്കൊരു കൊച്ചു വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനാകും. ഫോൺ: 9495888747

Tags:    
News Summary - Mankara Couple Living in Shed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.