പുതുപ്പരിയാരത്ത് ഇറങ്ങിയ മരപ്പട്ടിയെ വനപാലകർ കെണി വെച്ച് പിടിച്ചപ്പോൾ
കാടിറങ്ങി വന്യമൃഗങ്ങൾ; പേടിയിൽ പുതുപ്പരിയാരം
പുതുപ്പരിയാരം: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്നു. മയിൽ, പന്നി, മരപ്പട്ടി, കുരങ്ങ് എന്നീ വന്യമൃഗങ്ങളാണ് സമീപ പ്രദേശത്തെ ഉൾക്കാട്ടിൽനിന്ന് നാട്ടിൻ പുറങ്ങളിലെത്തുന്നത്.
ചൂട് കൂടിയതോടെ ദാഹജലവും തീറ്റയും തേടിയാണ് മൃഗങ്ങൾ കാടിറങ്ങുന്നത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയും മറികടന്ന് നഗരപ്രദേശങ്ങളോട് അടുത്ത് കിടക്കുന്ന ഹൗസിങ് കോളനികളിലെ വീട്ടുമുറ്റത്തും പറമ്പുകളിലും വരെ വന്യമൃഗങ്ങൾ എത്താറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.
കഴിഞ്ഞ ദിവസം കാടിറങ്ങി വന്ന മരപ്പട്ടിയെ വനപാലകർ കെണി വെച്ച് പിടികൂടി കാട്ടിലേക്ക് അയച്ചിരുന്നു.
പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് മുള്ളൻപന്നിയുടെ മുള്ള് ചിതറി കിടന്നിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. അതിനടുത്ത് തന്നെ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. വന്യമൃഗങ്ങൾ ഇറങ്ങുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഭയം ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.