പാലക്കാട്: കനത്ത ചൂടിലും കളമറിഞ്ഞുള്ള പോരാട്ടത്തിലാണ് മുന്നണികൾ. പത്രിക സമർപ്പണവും കൺവെൻഷനുകളും പൂർത്തിയായതോടെ റോഡ് ഷോകളും ഭവന സന്ദർശനവും ജനസമ്പർക്ക പരിപാടികളുമായി പ്രചാരണരംഗം മുറുകി. ഭരണതുടർച്ച എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 12 മണ്ഡലങ്ങളിലും ഇടത് ആധിപത്യം ഉണ്ടാക്കാനുള്ള വാശിയേറിയ പോരാട്ടത്തിലാണ് ജില്ലയിലെ ഇടതുമുന്നണി പ്രവർത്തകർ.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാക്കാനുള്ള പ്രയ്തനത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള തീവ്രയത്നത്തിലാണ് ബി.ജെ.പി. ഓരോ മണ്ഡലത്തിലും കരുത്തായ പോരാട്ടമാണ് നടക്കുന്നത്. ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം പ്രചാരണത്തിരക്കിലാണ് സ്ഥാനാർഥികൾ. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി ബൂത്ത് കൺവെൻഷനുകൾ നടത്തുന്ന തിരക്കിലാണ് എൽ.ഡി.എഫ്. ഇതിനോടൊപ്പം സ്ഥാനാർഥി സ്വീകരണവും കുടംബയോഗങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. യു.ഡി.എഫ് പഞ്ചാത്തുതലത്തിലുള്ള പൊതുയോഗങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.
അതിനോടൊപ്പം വാർഡടിസ്ഥാനത്തിൽ മുൻകുട്ടി സമയം നിശ്ചിയിച്ച് വോട്ടഭ്യർഥന സജീവമായി നടക്കുന്നുണ്ട്. ബി.ജെ.പിയും നിയോജകമണ്ഡലം കൺവെൻഷൻ പൂർത്തിയാക്കി റോഡ് ഷോയും വോട്ടഭ്യർഥനയും സജീവമായി രംഗത്തുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയും മൂന്ന് മുന്നണികളുടെ പ്രചാരണ പ്രവർത്തനവും ഊർജിതമാണ്. ഇതിനായി മൂന്ന് മുന്നണികൾ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നു. വരും ദിവസങ്ങളിൽ ഇവയുടെ പ്രവർത്തനം താഴെതട്ടിൽ കൂടുതൽ ഊർജിതമാക്കാനുള്ള തിരക്കലാണ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.