ഭാഗ്യയുടെ സ്വപ്നത്തിന് അധ്യാപകരുടെ കൈസഹായം

കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി ഭാ​ഗ്യ​യു​ടെ സ്വ​പ്​​ന​ത്തി​ന്​ അ​ധ്യാ​പ​ക​രു​ടെ കൈ​ത്താ​ങ്ങ്.

തു​ട​ർ​പ​ഠ​ന​ത്തി​നാ​യാ​ണ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ, മു​ൻ അ​ധ്യാ​പ​ക​ര്‍, പി.​ടി.​എ എ​ന്നി​വ​ർ ചേ​ർ​ന്ന് ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്.

പ്ല​സ്​ ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ഷ​യ​ത്തി​ലാ​ണ് 96 ശ​ത​മാ​നം നേ​ടി സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യ​ത്. ബി​രു​ദ​പ​ഠ​ന​ത്തോ​ടൊ​പ്പം സി​വി​ൽ സ​ർ​വി​സ് കോ​ച്ചി​ങ്ങി​ന് പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം.

പ്രി​ൻ​സി​പ്പ​ൽ ഗീ​ത ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പി​ക ടി.​എ​സ്. ദേ​വി​ക, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ പി.​കെ. കി​ഷോ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യ​ധ​നം കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ മ​നോ​ജ്, അ​നീ​ഷ, മൃ​ദു​ല, ജി​ഷ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു നാ​സ​ർ, പി.​കെ. ബാ​ല​ൻ, കെ.​കെ. കൃ​ഷ്ണ​കു​മാ​ർ, ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.