പാലക്കാട് ഐ.ഐ.ടിയിൽ സമ്മർ ട്രെയിനിങ് പ്രോഗ്രാം: അപേക്ഷ മേയ് ഏഴ് വരെ

പാലക്കാട്: ഐ.ഐ.ടിയിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സമ്മർ ട്രെയിനിങ് പ്രോഗ്രാം ഇൻ മാത്തമാറ്റിക്സ്' രണ്ടാമത് ബാച്ചിലേക്ക് അപേക്ഷിക്കാം. ബി.എസ് സി (ഗണിതശാസ്ത്രം മേജറായുള്ള) രണ്ടാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും 2025 ജൂണിൽ ഇന്റഗ്രേറ്റഡ് ബി.എസ് - എം.എസ് പ്രോഗ്രാമിന്റെ രണ്ടാം വർഷം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഏപ്രിൽ ഏഴ് മുതൽ മെയ് ഏഴ് വരെ ഓൺലൈനായി അപേക്ഷ നൽകാം.

അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികളെ ഗണിതശാസ്ത്ര അധ്യാപകരുടെ ശിപാർശയും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കും. ഷോർട്ട് ലിസ്റ്റ് മേയ് 21 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രോഗ്രാം ജൂൺ 30 ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത, ഐ.ഐ.ടി കാമ്പസിൽ ഹോസ്റ്റൽ, ഭക്ഷണം, സ്റ്റഡി മെറ്റീരിയലുകൾ, ഇൻറർനെറ്റ്, ലൈബ്രറി സൗകര്യം എന്നിവ നൽകും. വിവരങ്ങൾ https://math-iitpkd.github.io/stp2025/ ൽ ലഭിക്കും.

Tags:    
News Summary - Summer Training Program at IIT Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.