പാലക്കാട്: ഉത്സവ സീസണും വേനലും കനത്തതോടെ ശീതളപാനീയ വിപണിയും സജീവമായി. വിപണി കൊഴുപ്പിക്കാൻ അതിർത്തി കടന്നെത്തുന്നത് നിരവധി കമ്പനികളുടെ ശീതളപാനീയങ്ങളാണ് വിൽപ്പനക്കെത്തുന്നത്. മഴക്കാലമാകുമ്പോൾ വിപണിയിൽനിന്നും മാറുന്ന ഇത്തരം കമ്പനികൾ വേനൽക്കാലത്ത് തലപൊക്കും. ലെമൺ, മാംഗോ ജൂസുകളാണ് കൂടുതലായും അതിർത്തി കടന്നെത്തുന്നത്. കൂടുതലും 10 രൂപക്ക് വിൽക്കുന്ന 200 മില്ലി ബോട്ടിലുകളാണ് തമിഴ്നാട്ടിലെ ആനമല, ഉടുമൽപേട്ട, പൊള്ളാച്ചി, ട്രിച്ചി എന്നിവിടങ്ങളിൽ നിന്ന് എത്തുന്നത്. ഒറിജലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റാണ് ഇവയിൽ പലതും. പ്രമുഖ കമ്പനികളുടെ പേരിന് സാമ്യപ്പെടുത്തിയാണ് ഇവയും മാർക്കറ്റലെത്തുന്നത്.
വ്യാജ കമ്പനികൾ ഇതിലും കുറഞ്ഞ വിലക്കാണ് നൽകുന്നത്. അനധികൃത കമ്പനികളുടെ ഉറവിടമോ ഇവർ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളെപ്പറ്റിയോ ഉദ്യോഗസ്ഥരോ ഭക്ഷ്യസുരക്ഷ വകുപ്പോ അറിയാറില്ല. സിട്രിക് എസ്സൻസ് ഉപയോഗിച്ചാണ് ലെമൺ ഫ്ളേവറുള്ള ജ്യൂസ് നിർമിക്കുന്നതെന്നിരിക്കെ ഓറഞ്ച്, മാങ്കോ ജ്യൂസുകളിൽ ചേർക്കുന്ന രാസവസ്തുക്കൾ മൂലം ബോട്ടിലുകൾ തന്നെ പൊട്ടിത്തെറിച്ച സംഭവങ്ങൾവരെ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവയെക്കാളും വിലകുറവും വ്യാപാരികൾക്ക് ഉയർന്ന കമീഷനും നൽകുന്നതിനാൽ സീസണുകളിൽ കൂടുതൽ ലാഭം കൊയ്യുന്നതിന് ഇത്തരം അനധികൃത കമ്പനികളാണ്. പ്രമുഖ കമ്പനികൾക്ക് സംസ്ഥാന വ്യാപകമായി സ്റ്റോക്കിസ്റ്റുകളും ഡീലർമാരുമൊക്കെയുണ്ടാകുമ്പോൾ ഇത്തരം കമ്പനികളുടെ ഉൽപ്പന്നങ്ങൾ കമ്പനിയിൽ നിന്നും ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടുതവണയായി വ്യാപാരികൾക്ക് നേരിട്ടോ ഹോൾസെയിൽ ഡീലർമാർക്കോ ഇറക്കിനൽകുന്ന രീതിയാണ്.
മിക്ക കമ്പനിയുടെ ഉൽപ്പന്നങ്ങളും കടയിൽ നേരിട്ട് നൽകുമ്പോൾ ബില്ലുപോലും നൽകാത്തതിനാൽ ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരാതിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. സ്കൂൾ പരിസരങ്ങളിലും ഉത്സവപറമ്പുകളിലും എത്തുന്നത് ഇത്തരം വിലകുറഞ്ഞ ശീതള പാനീയങ്ങളാണ്. മാരമമായ രാസവസ്തുക്കൾ ചേർത്ത ശീതള പാനീയങ്ങളുമായി ഓരോ വർഷവും അതിർത്തി കടന്നെത്തുന്നത് നിരവധി കമ്പനികളാകുമ്പോൾ അധികൃതരും മൗനത്തിലാണ്.
ജോലി സമയം പുനഃക്രമീകരിച്ചു
പാലക്കാട്: വെയിലത്ത് ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ വിശ്രമവേളയായി ലേബര്‍ കമീഷണര്‍ ഉത്തരവിട്ടു. തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലിചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരിക്കേണ്ടത്. ജില്ലയിലെ തൊഴിലുടമകള്‍ ഉത്തരവ് കര്‍ശനമായി പാലിക്കേണ്ടതും അല്ലാത്തവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജില്ല ലേബര്‍ ഓഫിസര്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.