Posted On
date_range Updated On
date_range വിദ്യാർഥിനി ബസിൽനിന്ന് വീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മണ്ണാർക്കാട്: ദേശീയ പാതയിൽ സ്വകാര്യ ബസിൽനിന്ന് വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന ഇൻസ്‌പെക്ടർ പ്രശാന്ത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് അഡീഷനൽ ലൈസൻസിങ് അതോറിറ്റി സി.ആർ. വിനോദ് ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 19(1), കേന്ദ്ര മോട്ടോർ വാഹന ചട്ടം 21 എന്നിവ പ്രകാരമാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഈ മാസം 13 മുതൽ ജൂലൈ 12 വരെ ബസിലെ ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ജസീലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കുന്തിപ്പുഴയിൽ ബസിൽനിന്ന് മാജിത തസ്‌നി എന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണത്. അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ ഏറെ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.