സംസ്ഥാന ബജറ്റിനെതിരെ വണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ മുടപ്പല്ലൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം
പാലക്കാട്: ബജറ്റിനെതിരെ നഗരത്തിലെ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ. രാമദാസ്, കെ. ഭവദാസ്, ഡി. ഷജിത് കുമാർ, ബോബൻ മാട്ടുമന്ത എന്നിവർ സംസാരിച്ചു.
പാലക്കാട്: സംസ്ഥാന ബജറ്റിൽ പെട്രോളിനും സീസലിനും രണ്ട് ശതമാനം അധിക സെസ് ഏർപ്പെടുത്തിയത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെവെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ നടത്തിയപ്രതിഷേധ പ്രകടനം
സർക്കാറിന്റെ ധൂർത്തും അനാവശ്യ ചെലവുകളും പൊതുജനങ്ങളുടെ മേൽകെട്ടിവെക്കുന്ന ഈ കൊള്ളക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ജനം തയാറവണം.നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം സെക്രട്ടറി മുഹമ്മദലി, അബ്ദുൽ ഹക്കീം, അബ്ദുസ്സലാം, ഹാരിസ്, ഫൈസൽ, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.