വറ്റി കിടക്കുന്ന തേനൂർ അയ്യർമല വനമേഖലയിലെ കരിങ്കൽ തൊട്ടി
പറളി: കടുത്ത ചൂടും കൊടും വെയിലും ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ തൊണ്ട നനക്കാൻ വഴിയില്ലാതെ അയ്യർമല മേഖലയിലെ വന്യജീവികൾ. വനമേഖലയിലെ കുരങ്ങുകളും മയിലുകളും പക്ഷിക്കൂട്ടങ്ങളുമാണ് ദാഹശമനത്തിന് വഴിയില്ലാതെ കഷ്ടപ്പെടുന്നത്.
വനമേഖലയിൽ കൽതൊട്ടികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യഥാസമയം ഇവിടെ വെള്ളം നിറച്ചുവെക്കാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം.
വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ ജീവിച്ചിരുന്ന കാലത്ത് ടാങ്കുകളിൽ വെള്ളം നിറച്ച് സ്വന്തം വാഹനത്തിൽ വനമേഖലയിലെത്തിച്ച് കൽതൊട്ടികളിൽ യഥേഷ്ടം വെള്ളം നിറക്കുമായിരുന്നു. ഭക്ഷണസാധനങ്ങളും എത്തിച്ചിരുന്നു.
ബാലന്റെ മരണത്തോടെ വൃക്ഷങ്ങളുടെ പരിചരണം മാത്രമല്ല വന്യജീവികളുടെ നിലനിൽപും പ്രതിസന്ധിയിലാണ്. അദ്ദേഹത്തിന്റെ സേവനം നിലച്ചുപോകാതെ സൂക്ഷിക്കാനും വന്യജീവികളുടെ നിലനിൽപ് അപകടത്തിലാകാതിരിക്കാനും പരിസ്ഥിതി സ്നേഹികൾ ആരെങ്കിലും മുന്നോട്ടു വരണെമന്ന് ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.