കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

ചിറക്കല്‍പ്പടി: ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉൾപ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ അല്ലിങ്കല്‍ വീട്ടില്‍ ജമാലുദ്ദീന്‍ (60), ഭാര്യ സൗദ (54), ജമാലുദ്ദീന്റെ മകന്‍ അബ്ദുൽ ജലീല്‍ (36), ഭാര്യ സൗദാബി (25), മക്കളായ മുഹമ്മദ് അമീര്‍ (4), അയ്‌നു നെയ്മ(ഒന്നര വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ 10.30 ഓടെ ചിറക്കല്‍പ്പടി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. ഇന്നോവയും ആള്‍ട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Six injured in car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.